NEWS
പെന്തിക്കോസ്തി ഞായർ ( 24-05-2026 ) മലങ്കരസഭാ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന
23/05/2026 04:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയം : ക്രൈസ്തവർ പരിശുദ്ധാത്മ പുതുക്കപ്പെരുന്നാളായ പെന്തിക്കോസ്തി ആചരിക്കുന്നു. മലങ്കരസഭാ ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയെത്തുടർന്ന് പ്രത്യേക ശുശ്രൂഷകൾ നടക്കും. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന പെന്തിക്കോസ്തി പെരുന്നാൾ ശുശ്രൂഷകൾക്ക് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.യാക്കോബ് റമ്പാൻ, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.ഗീവർഗീസ് ജോൺസൺ എന്നിവർ സഹകാർമ്മികരാകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









